ഐശ്വര്യാ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് പോസിറ്റീവ്; ജയാബച്ചന് രോഗമില്ല

single-img
12 July 2020

അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും പിന്നാലെ അഭിഷേകിന്റെ ഭാര്യയും പ്രശസ്ത നടിയുമായ ഐശ്വര്യാ റായിക്കും എട്ടുവയസുകാരിയായ മകൾ ആരാധ്യയ്ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവർ ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

നേരത്തേ ഇരുവരുടെയും​ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണെന്ന്​ മുംബൈ മേയർ അറിയിച്ചിരുന്നു. ഇരുവ​രുടെയും ആൻറിജൻ പരിശോധനയിൽ കോവിഡ്​ ഫലം നെഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിച്ചതായാണ്​ വിവരം. ജയ ബച്ചൻ മകൾ ശ്വേത, കൊച്ചുമക്കളായ നവ്യ, അഗസ്ത്യ എന്നിവരുടെ ഫലം നെഗറ്റീവാണ്. 

ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെയുള്ളൂവെന്ന് ആശുപത്രി അറിയിച്ചു. അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കൽ കെയർ മേധാവി ഡോ. അബ്ദുൽ സമദ് അൻസാരി അറിയിച്ചു.