എം ശിവശങ്കറിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന; ജീവനക്കാരെ ചോദ്യം ചെയ്യും

single-img
11 July 2020

തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്‍റെ വസതിയിൽ കസ്റ്റംസ് പരിശോധന നടത്തി. തിരുവനന്തപുരത്ത് സ്റ്റാച്യുവിലുള്ള ഹീതർ ഹോംസ് ഫ്ലാറ്റിലെ പരിശോധന ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.

ശിവശങ്കര്‍ ആറാം തീയതിവരെ ഫ്ലാറ്റില്‍ വന്നിരുന്നുവെന്ന് സുരക്ഷാജീവനക്കാരന്‍ വെളിപ്പെടുത്തി. അതേസമയം, ഫ്ലാറ്റിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും ദേശീയ അന്വേഷണ ഏജന്‍സിയുടെ വലയിലെന്ന് സൂചന. ഒളിവില്‍ കഴിയാന്‍ സ്വപ്നയ്ക്ക് സഹായം നല്‍കുന്നവരെ കുറിച്ച് അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സ്വപ്നയുമായി അടുപ്പമുള്ളവരെ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും എന്‍ഐഎ അന്വേഷിക്കും.