പിഎം കെയറില്‍ വന്ന തുക എത്ര എന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി മടിക്കുന്നതെന്തിന്; ചോദ്യവുമായി രാഹുല്‍ ഗാന്ധി

single-img
11 July 2020

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയര്‍ ഫണ്ട് പാര്‍ലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യുന്നത് തടഞ്ഞ ബിജെപി നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്ത് കാരണത്താലാണ് പിഎം കെയറിലേക്ക വന്ന തുകയെത്രയാണെന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി മടിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.

‘അതിൽ ചൈനീസ് കമ്പനികളായ ഹുവായേയും ഷവോമിയും ടിക് ടോകും, വണ്‍ പ്ലസും പണം തന്നുവെന്ന് എല്ലാവര്‍ക്കുമറിയാം’ എന്നും രാഹുല്‍ പറഞ്ഞു. പിഎം കെയേഴ്‌സ് ഫണ്ട് പാര്‍ലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യണമെന്ന ആവശ്യത്തെ തള്ളിയ ബിജെപി നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു.