കേരളത്തിൽ കോവിഡ്‌ രോഗികളിൽ പരീക്ഷിച്ച പ്ലാസ്‌മ തെറാപ്പി വിജയം; നാല് പേര്‍ക്ക് രോഗം ഭേദമായി

single-img
11 July 2020

സംസ്ഥാനമാകെ കോവിഡ്സമൂഹവ്യാപന ഭീതി പടർത്തുമ്പോഴും കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ കോവിഡ് രോഗികളിൽ പരീക്ഷിച്ച പ്ലാസ്മ തെറാപ്പി ചികിത്സ വിജയം കാണുന്നു. ഈ ചികിത്സയിലൂടെ കോട്ടയം മെഡിക്കൽ കോളേജിൽ നാല് രോഗികൾക്ക്കോവിഡ് ഭേദമായി.

ഇതിന് പുറമെ കൂടാതെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്,ആലപ്പുഴ മെഡിക്കൽ കോളേജുകളിലും കൂടുതൽ രോഗികൾ രോഗമുക്തരായി. സാധാരണയായി രണ്ടോമൂന്നോ ആഴ്ച കൊണ്ട് രോഗം സുഖപ്പെടുന്ന സ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലൂടെ ആദ്യ ഏഴ്ദിവസത്തിനകം പരിപൂർണ ഫലം ഉണ്ടാവുന്നു എന്നതാണ് പ്രത്യേകത.

നിലവിൽ കേരളത്തിൽ വെന്റിലേറ്ററിൽ വരെ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണീ ചികിത്സ നൽകുന്നത്. ഒരു വട്ടം കോവിഡ് വന്ന രോഗിയുടെ ശരീരം സ്വയം ആന്റിബോഡി രക്തത്തിൽ ഉൽപാദിപ്പിക്കുന്നു.

പിന്നീട് അതുപയോഗിച്ചാണ് പ്ലാസ്മ ചികിത്സ. ഇപ്പോൾ രാജ്യത്ത് ഐസിഎംആർ തെരഞ്ഞെടുത്ത ആശുപത്രികളിൽ മാത്രമേ ഈ ചികിത്സയുള്ളൂ. ഇതിനായി കേരളത്തിൽ വ്യക്തമായ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്