പുതിയ ലുക്കില്‍ ബിഗ് ബോസ് താരം ആര്യയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

single-img
11 July 2020

റിയാലിറ്റി ഷോയായ ബിഗ് ബോസ് രണ്ടാം സീസണില്‍ മലയാളം ഫൈലിസ്റ്റുകളില്‍ ഒരാളായി പ്രേക്ഷകരില്‍ അധികപേരും പറഞ്ഞ മല്‍സരാര്‍ത്ഥിയായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയില്‍ ആര്യയുടെതായി വന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറല്‍ ആയിരിക്കുകയാണ്. ലോക് ഡൌണ്‍ നിലവില്‍ വന്നശേഷം എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു ആര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ്‌ ചെയ്തത്.

ഈ ചിത്രത്തിന് താഴെ കമന്റുകളുമായി ബിഗ് ബോസിലെ തന്നെ സഹമല്‍സരാര്‍ത്ഥികളും എത്തിയിരുന്നു. ഇതേ ഷോയിലെ ആര്യയുടെ സുഹൃത്തുക്കളായ അഭിരാമി സുരേഷ്, രേഷ്മ തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അടുത്ത സമയം നടന്ന ബിഗ് ബോസ് താരങ്ങളുടെ ഒത്തുച്ചേരലില്‍ ആര്യയും പങ്കെടുത്തിരുന്നു.