കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗബാധ 234 പേര്‍ക്ക്

single-img
11 July 2020

കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതേസമയം ഇന്ന് 143 പേർ രോഗമുക്തരായി.

ആലപ്പുഴ- 87, തിരുവനന്തപുരം-69, പത്തനംതിട്ട-54, മലപ്പുറം-51( 27 സമ്പര്‍ക്കം), പാലക്കാട്-48, എറണാകുളം-47(30 സമ്പര്‍ക്കം) , തൃശൂര്‍-29, കണ്ണൂര്‍-19 കാസര്‍കോട്-18(7 പേര്‍ സമ്പര്‍ക്കം) എന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

ഇന്ന് രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 76 പേരും ആണ്. സമ്പർക്കം മൂലം 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഐടിബിപി രണ്ട്, ബിഎസ്എഫ് രണ്ട്, ബിഎസ്ഇ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.2104 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു.

ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഇന്ന് 87 പേരുടെ ഫലങ്ങള്‍ പോസിറ്റീവ് ആയിട്ടുണ്ട്. 51 പേര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം തിരുവനന്തപുരത്ത് ഇന്ന് 64 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത 11 കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Media Briefing

Media Briefing

Posted by K K Shailaja Teacher on Saturday, July 11, 2020