സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 15 കോടിരൂപ വാഗ്ദാനം ചെയ്തു: അശോക് ഗെഹ്ലോട്

single-img
11 July 2020

ജയ്പൂർ: രാ‍ജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 15 കോടിരൂപ വാഗ്ദാനം ചെയ്തതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. സംസ്ഥാന സർക്കാർ കോവിഡ് രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ബിജെപി കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഗെഹ്ലോട് ആരോപിച്ചു.

രാജസ്ഥാനിലെ കോൺഗ്രസ് ഇത്തരമൊരു സാഹചര്യത്തിൽ എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കാൻ ശ്രമിക്കുമ്പോൾ ബിജെപി എല്ലാ സീമകളും ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാൻ അവർ എല്ലാ വഴികളും തേടുകയാണ്. കർണ്ണാടകയിലേയും മധ്യപ്രദേശിലേയും സർക്കാരുകളെ ബിജെപി അട്ടിമറിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.