അമിതാഭ് ബച്ചന് കോവിഡ് രോഗം സ്ഥിരീകരിച്ചു

single-img
11 July 2020

ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്.

“എനിക്ക് കോവിഡ് രോഗം ടെസ്റ്റിലൂടെ സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രി അധികൃതർ ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കും. കുടുംബാംഗങ്ങളെയും ജീവനക്കാരെയും ടെസ്റ്റിന് വിധേയരാക്കി. ഫലം ഉടൻ ലഭിക്കും. കഴിഞ്ഞ 10 ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം ദയവായി സ്വയം ടെസ്റ്റിന് വിധേയരാകുക.”

എന്നായിരുന്നു താരം ട്വിറ്ററിൽ കുറിച്ചത്.

77 വയസുള്ള താരം അവസാനം അഭിനയിച്ച ചിത്രം ഗുലാബോ സിതാബോ ആണ്. 1969 മുതൽ ബോളിവുഡിൽ നിറഞ്ഞുനിന്ന ഇദ്ദേഹം നൂറുകണക്കിന് ചിത്രങ്ങളിൽ അഭിനയിക്കുകയും പദ്മ പുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്