അമേരിക്കയുമായുള്ള ചര്‍ച്ചവഴി ഉപകാരമൊന്നുമില്ല; ട്രംപ്- കിം ജോങ് ഉന്‍ കൂടികാഴ്ചാ സാധ്യത തള്ളി കിമ്മിന്റെ സഹോദരി

single-img
10 July 2020

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഈ വര്‍ഷം തന്റെ സഹോദരന്‍ കാണാന്‍ സാധ്യതയില്ലെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം ജോ യോങ്. രാജ്യത്തിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ നയതന്ത്രം നിലനിര്‍ത്താന്‍ വാഷിങ്ടണ്‍ ചില വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാവണമെന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ നടക്കേണ്ടത്ആവശ്യമാണെങ്കില്‍ അത് യുഎസിന്റെ ആവശ്യമാണ്. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമല്ല’. അതിനാല്‍ തങ്ങള്‍ക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെന്നും ഒരു പക്ഷെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്കൊടുവില്‍ ആശ്ചര്യകരമായ ചില കാര്യങ്ങള്‍ സംഭവിക്കാമെന്നും കിം യോ ജോങ്ങ് വ്യക്തമാക്കി.