ലക്ഷണങ്ങളൊന്നുമില്ല: മഹിളാ കോൺഗ്രസ് അധ്യക്ഷയ്ക്കു കോവിഡ് സ്ഥിരീകരിച്ചു

single-img
10 July 2020

മുന്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവിന് കോവിഡ് സ്ഥിരീകരിച്ചു. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും പാര്‍ട്ടിയുടെ ദേശീയ വക്താവുമാണ് സുഷ്മിത.ഇവരെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

‘എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളൊന്നുമില്ല.’ 48കാരിയായ സുഷ്മിത ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വന്ദ്രയും സുഷ്മിതയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു.

അതേസമയം തടവില്‍ കഴിയുന്ന കര്‍ഷക നേതാവ് അഖില്‍ ഗോഗോയ്ക്ക് കോവിഡ് സ്ഥികീരിച്ചെന്ന വാര്‍ത്ത അസം സര്‍ക്കാര്‍ നിരസിച്ചു. ആരോഗ്യവകുപ്പില്‍ നിന്ന് അത്തരം റിപ്പോര്‍ട്ടുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ദശരഥ് ദാസ് അറിയിച്ചു. 

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് കര്‍ഷക് മുക്തി സംഗ്രാം സമിതിയുടെ സ്ഥാപകനായ ഗോഗോയി തടവ് അനുഭവിക്കുന്നത്. ഏഴുമാസമായി തടവിലാണ് അദ്ദേഹം.

14,032 കോവിഡ് കേസുകളാണ് അസമില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 5,279 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 24 പേര്‍ മരിച്ചു.