ലോക്ഡൗണ്‍ അനാവശ്യമെന്ന് പറഞ്ഞിട്ടില്ല; അല്ലെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ എന്ന് അഹാന

single-img
10 July 2020

തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ്ണ കടത്ത് നടന്നതുകൊണ്ടാണെന്ന് സൂചിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസില്‍ വിശദീകരണവുമായി നടി അഹാന കൃഷ്ണ രംഗത്തെത്തി. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ആരുടെയൊക്കെയോ ഭാവനയില്‍ നിന്ന് ഉണ്ടായതാണെന്നും താന്‍ ഒരിക്കലും പറയാത്ത കാര്യങ്ങള്‍ ചിലര്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമാണ് അഹാന ഫേസ്ബുക്കില്‍ എഴുതിയത്.

ആര്‍ക്കായാലും വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കണമെന്നാണ് അഹാന പറയുന്നു. രാജ്യത്തെ ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍, കൊവിഡ് മഹാമാരിയോട് താന്‍ നിര്‍വികാരമായി പ്രതികരിച്ചു എന്ന ആരോപണം അംഗീകരിക്കാനാവില്ലെന്നും അഹാന പറയുന്നു. ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ എന്നും അവര്‍ പറഞ്ഞു.

അതേസമയം, ‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു,’എന്നായിരുന്നു അഹാനകൃഷ്ണ നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ഇട്ടിരുന്നത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.