എറണാകുളത്ത് നിശബ്ദ വ്യാപനത്തിൻ്റെ സാധ്യതകൾ ശക്തം: ഒരാഴ്ചയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 54 പേർക്ക്

single-img
10 July 2020

എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്റെ സാധ്യതകള്‍ ശക്തമാണെന്ന് വിലയിരുത്തല്‍. ജില്ലയിൽ ഇത് വരെ സമ്പര്‍ക്കത്തിലൂടെ 79 പേര്‍ക്ക് രോഗം പകര്‍ന്നതില്‍ 54 കേസുകളും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തതാണ്. ജില്ലയിലെ സ്ഥിതിയില്‍ മുഖ്യമന്ത്രിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

ഈ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണിന് തുല്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് ജില്ലാ ഭരണകൂടം. സമ്പര്‍ക്കം വഴി ജൂണില്‍ 13 പേര്‍ക്കാണ് എറണാകുളത്ത് രോഗം പകര്‍ന്നത്. എന്നാല്‍ ജൂലൈയില്‍ 9 ദിവസം കൊണ്ട് സമ്പര്‍ക്ക രോഗികളുടെ എണ്ണം 54ല്‍ എത്തി. 

കൊച്ചി ബ്രോഡ് വേയില്‍ ചായക്കട നടത്തുന്ന വ്യക്തിക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച വ്യക്തികളില്‍ നിന്ന് ആലുവയിലും, എടത്തലയിലും തൃക്കാക്കരയിലും വ്യാഴാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലുവയിലെ 13 വാര്‍ഡുകളും, ചെല്ലാനം ഗ്രാമ പഞ്ചായത്തും, കൊച്ചി നഗരസഭയിലെ 10 വാര്‍ഡുകളുമാണ് ജില്ലയില്‍ ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണായി ഉള്ളത്.