കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

single-img
10 July 2020

കൊവിഡ് വൈറസ് വ്യാപനം ദിനംപ്രതി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്കിന്റെ പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അർദ്ധരാത്രി മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുക.

കഴിഞ്ഞ ഒറ്റ ദിവസം മാത്രം മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 23 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ തന്നെ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്.