കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 416 പേര്‍ക്ക്

single-img
10 July 2020

കേരളത്തില്‍ ഇതാദ്യമായി ഒറ്റദിവസം രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് സംസ്ഥാനത്ത് പുതുതായി 416 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അതേസമയം ഇന്ന് 112 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 123 പേര്‍ വിദേശത്ത് നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേർക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം- 129 ആലപ്പുഴ – 50, മലപ്പുറം – 41, പത്തനംതിട്ട- 32, പാലക്കാട്- 28, കൊല്ലം – 28, കണ്ണൂര്‍ – 23, എറണാകുളം 20, തൃശ്ശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ്.ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവർ.

തിരുവനന്തപുരം – 5, ആലപ്പുഴ – 24, കോട്ടയം – 9, ഇടുക്കി – 4, എറണാകുളം – 4, തൃശ്ശൂര്‍- 19, പാലക്കാട് – 8, മലപ്പുറം – 18, വയനാട് – 4, കണ്ണൂര്‍- 14, കാസര്‍കോട് – 3. എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ എണ്ണം.

ഇന്ന് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 472 പേരെയാണ്. 1,54,112 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 193 ആയി ഉയർന്നു. സംസ്ഥാനത്ത് 3517 പേരാണ് നിലവില്‍ കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനകം 11, 693 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്താകെ ഇപ്പോള്‍152112 പേർ നിരീക്ഷണത്തിലുണ്ട്. 3512 പേർ ആശുപത്രിയിലാണ്. 4528 സാമ്പിൾ ഫലം വരാനുണ്ട്.

Media Briefing

Media Briefing

Posted by K K Shailaja Teacher on Friday, July 10, 2020