ഒരു കിലോ ചാണകത്തിന് ഒന്നര രൂപ: ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ ചാണകം സംഭരിക്കുന്നു

single-img
10 July 2020

ഛത്തീസ്ഗഡില്‍ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ചാണകം സംഭരിക്കും. ചാണകം സംഭരിക്കുവാനുള്ള നീക്കത്തെ നീക്കത്തെ ബിജെപി വിമര്‍ശിച്ചപ്പോള്‍ പിന്തുണച്ച് ആര്‍എസ്എസ് രംഗത്തെത്തി.ഒരു കിലോഗ്രാം ചാണകത്തിന് ഒന്നര രൂപയാണ് വില. 

കോണ്‍ഗ്രസിൻ്റെ ഗോ ദാന്‍ ന്യായ് യോജന പദ്ധതിയില്‍ മാറ്റം വരുത്തിയാണ് ന്യായവില നല്‍കി ചാണകം സംഭരിക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വില പോര, കിലോക്ക് അഞ്ച് രൂപ നിരക്കില്‍ ചാണകം സംഭരിക്കണമെന്നും, ഗോമൂത്രം ജൈവ കീടനാശിനിയാക്കി മാറ്റണമെന്നും മുഖ്യമന്ത്രി ഭൂപേശ് ബഘേലിനെ സന്ദര്‍ശിച്ച് ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 

വിദ്യാസമ്പന്നരായ യുവാക്കളെ ചാണകത്തിന് പിന്നാലെ പോവാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുകയാണെന്ന ആരോപണവുമായി ബിജെപി നേതാവും, മുന്‍ പഞ്ചായത്ത് മന്ത്രിയുമായ അജയ് ചന്ദ്രകാറെത്തി. അതേസമയം ആര്‍എസ്എസ് നേതാക്കള്‍ നല്‍കിയ പിന്തുണ അത്ഭുതപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി ഭൂപേശ് ബഘേല്‍ വ്യക്തമാക്കി.