ഡ്രൈവർക്ക് രോഗബാധ; സംസ്ഥാന ചീഫ് സെക്രട്ടറിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

single-img
9 July 2020

ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ല.

പക്ഷെ ഡ്രൈവർക്ക് രോഗബാധ സ്ഥിരീകരിച്ചതിനാൽ മെഡിക്കൽ കോളേജിലെ ആരോഗ്യ സംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനാഫലമാണ് ഇപ്പോൾ നെഗറ്റീവായത്.

രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ ഒന്നാം സമ്പർക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ടത്. രണ്ടാം സമ്പർക്കപ്പട്ടികയിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെട്ടിരുന്നു.