മൂല്യങ്ങള്‍ ഭാവിയില്‍ നമുക്ക് ആവശ്യമില്ലേ?; സിബിഎസ്ഇ സിലബസില്‍ നിന്നും പൌരത്വ- മതേതര പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെ തപ്സി

single-img
9 July 2020

കേന്ദ്രസര്‍ക്കാര്‍ സിബിഎസ്ഇയുടെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് രാജ്യത്തിന്റെ ജനാധിപത്യ അവകാശങ്ങള്‍, ഭക്ഷ്യസുരക്ഷ, ഫെഡറലിസം, പൗരത്വവും മതേതരത്വവും എന്നിങ്ങിനെയുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിൽ പ്രതികരണവുമായി ബോളിവുഡ് നടി തപ്സി പന്നു.

ഭാവി വാഗ്ദാനമായ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ലെന്ന് തപ്സി സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തി. “ഔദ്യോഗികമായ പ്രഖ്യാപനം ഞാന്‍ അറിയാതെ പോയതാണോ? അതോ രാജ്യ മൂല്യങ്ങളൊന്നും ഭാവിയില്‍ നമുക്ക് ആവശ്യമില്ലേ? വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ല”- തപ്സി ട്വിറ്ററിൽ എഴുതി.

കഴിഞ്ഞ ദിവസമായിരുന്നു 11ാം ക്ലാസിലെ സിലബസില്‍ നിന്ന് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും മതേതരത്വത്തെ കുറിച്ചും പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരംപൂര്‍ണമായി ഒഴിവാക്കിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പഠനഭാരം കുറക്കുന്നതിനായി സിലബസില്‍ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായായിരുന്നു നടപടി.