സ്വർണ്ണക്കടത്ത് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന്‍റെ അറിവോടെ: കൂടുതൽ വിവരങ്ങൾ പുറത്ത്

single-img
9 July 2020

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ കസ്റ്റംസ് തിരച്ചിൽ ഊർജ്ജിതമാക്കി. സ്വ‌‌ർണക്കടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഫെമ നിയമപ്രകാരം അന്വേഷിക്കുമെന്നാണ് വിലയിരുത്തൽ. പണം കെെമാറ്റം വിദേശത്ത് നടന്നെന്നാണ് വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 

സ്വര്‍ണക്കടത്ത് യു എ ഇ കോണ്‍സുലേറ്റിലെ ഉന്നതന്‍റെ അറിവോടെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ യു എ ഇ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചനകള്‍.

കസ്റ്റംസ് സ്വർണം പിടിക്കുന്നതിന് മുൻപും ശേഷവുമായി രണ്ടു ഡസൻ ഉന്നതരെ സ്വപ്‌ന വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലെ പഞ്ചനക്ഷത്ര ഗസ്റ്റ്ഹൗസിൽ സ്വപ്‌ന ഒളിവിലുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇവരുടെ ആംബുലൻസിൽ അതിർത്തി കടന്നെന്ന് സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.