പരാതിയുമായി സ്‌റ്റേഷനിലെത്തിയ യുവതിയെ രാത്രി ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു; തമിഴ്നാട്ടില്‍ പോലീസുകാരന് നിർബന്ധിത വിരമിക്കൽ

single-img
9 July 2020

പരാതിയുമായി സ്‌റ്റേഷനിലെത്തിയ പരാതിക്കാരിയെ രാത്രിയിൽ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചെന്ന പരാതിയിൽ തമിഴ്‌നാട്ടിൽ പോലീസുകാരന് നിർബന്ധിത വിരമിക്കൽ. തമിഴ്‌നാട്ടിലുള്ള പെരമ്പലൂർ ജില്ലയിലാണ് സംഭവം നടന്നത്.

യുവതി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരിയെ നാൽപ്പത്തിയെട്ടു വയസുള്ള പോലീസുകാരൻ വിളിച്ചതായി കണ്ടെത്തിയെന്ന് ഉയർന്ന ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു. പോലീസുകാരന്റെ ശല്യം സഹിക്കാനാകാതെ വന്നതോടെ യുവതി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.

യുവതിയുടെ പരാതിക്ക് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ യുവതിയെ ഫോണിൽ വിളിച്ചതായി വ്യക്തമാകുകയായിരുന്നു.ഇതിനെ തുടർന്ന് ശിക്ഷാനടപടികളുടെ ഭാഗമായി ഇയാൾക്ക് നിർബന്ധിത വിരമിക്കൻ നിർദേശവും നൽകി. കുറ്റവാളിയായ ഈ പോലീസുകാരനെതിരെ മുൻപും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. 1997 ബാച്ചിലെ തമിഴ്‌നാട് പോലീസ് സേനാ അംഗമാണ് ഇദ്ദേഹം.