സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2100 ആയി ഉയർന്നു

single-img
9 July 2020

കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ച് മരണപ്പെട്ടതോടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2100 -ആയി ഉയര്‍ന്നു . അതേസമയം ചികിത്സയില്‍ കഴിഞ്ഞ 3046 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

ഇന്ന് മാത്രം 3183 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയുംചെയ്തതോടെ രോഗബാധിതരുടെ എണ്ണം 223327 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.അതേസമയം 161096 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള 60131 പേരില്‍ 2225 പേരുടെ നില ഗുരുതരമാണ്.

രാജ്യത്ത് കൂടുതലായും സ്രവങ്ങള്‍ വഴിയാണ് രോഗ വ്യാപനമുണ്ടാകുന്നത്. ഇപ്പോള്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണം തുടരുകയാണ് എന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി അറിയിച്ചു