ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്ക പട്ടികയില്‍

single-img
9 July 2020

സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയിലുണ്ട്. വട്ടപ്പാറയ്ക്ക് സമീപം വെങ്കോട് സ്വദേശിയായ ഇദ്ദേഹം ഈ മാസം നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുകയുണ്ടായി.

നിലവില്‍ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി വന്നിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്ക പട്ടികയിലാണ് ഉള്‍പ്പെട്ടത്.