സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് 133 പേര്‍ക്ക്

single-img
9 July 2020

കേരളത്തിൽ ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 149 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 133 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്നും 74 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഉറവിടമറിയാത്ത 7 രോഗികളുമുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത് തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശ്ശൂര്‍ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസര്‍കോട് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂര്‍ 8 എന്നിങ്ങനെയാണ്.

പരിശോധനാ ഫലം ഫലം നെഗറ്റീവായവര്‍, തിരുവനന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം എട്ട്, ഇടുക്കി എട്ട്, കണ്ണൂര്‍ 16, എറണാകുളം 15, തൃശ്ശൂര്‍ 29, പാലക്കാട് 17, മലപ്പുറം ആറ്, കോഴിക്കോട് ഒന്ന്, വയനാട് മൂന്ന്, കാസര്‍കോട് 13 എന്നിങ്ങനെയാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലുള്ളവര്‍ 300 കടന്നൈന്ന് പറഞ്ഞ മുഖ്യമന്ത്രി, സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് മുന്നറിയിപ്പ് നൽകി.

Media Briefing

Media Briefing

Posted by K K Shailaja Teacher on Thursday, July 9, 2020