ഐവറികോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണ് മരിച്ചു

single-img
9 July 2020

ഐവറികോസ്റ്റ് പ്രധാനമന്ത്രി അ​മ​ദോ​വ് ഗോ​ൻ കൗ​ലി​ബ​ലി കുഴഞ്ഞുവീണ് മരിച്ചുവെന്ന് റിപ്പോർട്ടുകൾ. 61 വയസായിരുന്നു. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടുകൾ പുറത്തു വരുന്നത്. 

ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കാനിരിക്കുന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷിയുടെ സ്ഥാ​നാ​ർ​ഥി​യാ​യി മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത അന്ത്യം അദ്ദേഹത്തെ തേടിയെത്തിയത്. ഐ​വ​റികോ​സ്റ്റ്  പ്ര​സി​ഡ​ന്‍റ് അ​ലാ​സെ​യ്ൻ ഒ​വാ​ത്ര​യാ​ണ് മരണവിവരം അറിയിച്ചത്. 

മന്ത്രിസഭ യോ​ഗത്തിന് ശേഷം കൗ​ലി​ബ​ലി സുഖമില്ലാതാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ര​ണ്ടു​മാ​സ​ത്തെ ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക്കു ശേ​ഷം ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. 

2012 ൽ അദ്ദേഹം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് മെയ് രണ്ടിനാണ് ചികിത്സയ്ക്കായി പാരിസിൽ പോയത്. അദ്ദേഹത്തിന്റെ മരണത്തോടെ തിരഞ്ഞെടുപ്പും പ്രതിസന്ധിയിലായി.