സംസ്ഥാനത്ത് 20 ദിവസത്തിനിടെ 25 സ്വർണക്കടത്ത് കേസുകൾ: ഏറ്റവും കൂടുതൽ പ്രവാസി വിമാനങ്ങളിൽ

single-img
9 July 2020

സംസ്ഥാനത്ത് 20 ദിവസത്തിനിടെ 25 സ്വർണക്കടത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് ആറ് കോടിയുടെ സ്വർണമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഏറ്റവും കൂടുതൽ സ്വർണം പിടിച്ചത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിച്ചത് 74 ലക്ഷത്തിന്റെ സ്വർണ്ണമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 

ഇസ്തിരിപ്പെട്ടി, ബാറ്ററി, സൈക്കിള്‍ പെഡല്‍ ഷാഫ്റ്റ്, ഫാന്‍ എന്നിവയ്ക്കുള്ളിലെല്ലാം ഉളിപ്പിച്ചാണ് കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നത്. അടിവസ്ത്രത്തിലും മലദ്വാരത്തിലും വരെ ഒളിപ്പിച്ചും സ്വർണ്ണം എത്തിയിരുന്നു. ഇത്തരത്തിലുള്ള കടത്തലുകൾ കൂടുതലും  പ്രവാസി വിമാനങ്ങൾ വഴിയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.