സ്വപ്‌നയുടെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ.സി വേണുഗോപാല്‍: ബി ഗോപാലകൃഷ്ണൻ

single-img
9 July 2020

സ്വര്‍ണക്കടത്ത് കേസില്‍ പുതിയ ആരോപണവുമായി ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെയാണ് ബി. ഗോപാലകൃഷ്ണന്റെ ആരോപണം. കേസിൽ കോണ്‍ഗ്രസിനും ബന്ധമുണ്ടെന്നും സ്വപ്‌ന സുരേഷിന്റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നുമായിരുന്നു  ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

സ്വപ്‌നയുടെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ.സി വേണുഗോപാല്‍ ആണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. എയര്‍ഇന്ത്യ സാറ്റ്‌സില്‍ സ്വപ്‌നയ്ക്ക് ജോലി കിട്ടുന്നത് വേണുഗോപാല്‍ മന്ത്രിയായിരിക്കുമ്പോഴാണെന്നും സ്വപ്നയെ ഇപ്പോള്‍ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാല്‍ ആണോയെന്ന് സംശയം ഉണ്ടെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍സുലേറ്റില്‍ സ്വപ്നയെ ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് നേതാവ് ആരാണെന്നും ഗോപാലകൃഷ്ണന്‍ ചോദ്യമുന്നയിച്ചു.