തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതുകൊണ്ടാണെന്ന് അഹാന കൃഷ്ണകുമാർ: ഭീതി നിലനിൽക്കുന്ന തിരുവനന്തപുരത്തു തന്നെയാണ് നടിയും ജീവിക്കുന്നതെന്ന് മാധ്യമപ്രവർത്തകൻ

single-img
9 July 2020

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതുകൊണ്ടാണെന്ന് നടി അഹാനാ കൃഷ്ണൻ്റെ സ്റ്റാറ്റസ് വിവാദത്തില്‍. തിരുവനന്തപുരം ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം പറയുന്നതിനിടയിലാണ് നടി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നുള്ളതാണ് വിമർശനം ‘യരുനന്ത്. 

സ്വര്‍ണവേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന തരത്തിലുള്ള നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസാണഎ് വിവാദത്തിലായിരിക്കുന്നത്. ‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു,’എന്നായിരുന്നു അഹാനകൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ്.

അഹാനാകൃഷ്ണന്റെ സ്റ്റാറ്റസിനെതിരെ നിരവധി പേരാണ് വിമര്‍ശങ്ങളുമായി രംഗത്തെത്തുന്നത്.സ്വര്‍ണവേട്ടയെ പൊളിറ്റിക്കല്‍ സ്‌കാം എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്. 

അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ പ്രസ്താവനയെന്നാണ് ആഹാനയുടെ സ്റ്റാറ്റസിനെ കുറിച്ച് മാധ്യപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് പറയുന്നത്. സംസ്ഥാനത്ത് കൊവിഡ് ബാധ അതീവ ഗുരുതരമായി പടര്‍ന്ന കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ നിസ്സാരീകരിക്കുന്ന നടപടിയാണ് ഇതെന്ന് സനീഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു. 

‘ഞാനിരിക്കുന്ന കഴക്കൂട്ടത്ത് നിരത്തൊക്കെ ശൂന്യമാണ്, ഭയമുണ്ട് അന്തരീക്ഷത്തില്‍. ഇതേ തിരുവനന്തപുരത്താണ് ഈ നടിയും ജീവിക്കുന്നതെന്നാണ് മനസിലാക്കുന്നത്,’ സനീഷ് പറയുന്നു.