സന്ദീപ് ബിജെപി പ്രവർത്തകൻ; സിപിഎം എന്ന് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ താൻ കേസ് കൊടുക്കും: പൊട്ടിത്തെറിച്ച് സന്ദീപിന്റെ അമ്മ

single-img
8 July 2020

സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായർ സിപിഎം പ്രവർത്തകനാണെന്ന മാധ്യമവാർത്തകൾക്കെതിരെ പൊട്ടിത്തെറിച്ച് സന്ദീപിന്റെ മാതാവ് ഉഷ. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ മകൻ ബിജെപി പ്രവർത്തകനാണെന്ന് ഉഷ വെളിപ്പെടുത്തിയത്.

സന്ദീപ് വോട്ട് ചെയ്യുന്നത് ബിജെപിയ്ക്കാണെന്ന് ഉഷ പറയുന്നു. ബിജെപിയുടെ സ്ഥാനാർത്ഥികൾക്കായി സന്ദീപ് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വരെ നടത്താറുണ്ട്. ബിജെപിയുടെ ചാലയിലെ വാർഡ് കൌൺസിലർ എസ് കെ പി രമേശുമായി സന്ദീപിന് അടുത്ത് ബന്ധമുണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു.

സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ; സന്ദീപ് ബിജെപി പ്രവര്‍ത്തകന്‍; ബിജെപി നേതാവ് എസ്കെപി രമേശുമായി അടുത്ത ബന്ധം

Posted by Kairali News Online on Wednesday, July 8, 2020

മാധ്യമങ്ങൾ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ താൻ കേസ് കൊടുക്കുമെന്നും ഉഷ പറയുന്നു.

അതേ സമയം സന്ദീപിന് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി അറിയിച്ചു. ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനാണ് സന്ദീപ്. ബിജെപി കൗണ്‍സിലര്‍ രമേശിന്റെ സ്റ്റാഫംഗമാണ് സന്ദീപെന്നും സിപിഎം ആരോപിക്കുന്നു.