സർക്കാർ നിയമമല്ല, ദെെവ നിയമമേ അനുസരിക്കൂ: മാസ്ക് ധരിക്കാൻ മനസ്സില്ലെന്ന് പൊലീസിനോടും നാട്ടുകാരോടും വ്യക്തമാക്കി വെെദികൻ

single-img
8 July 2020

കൊവിഡ് മഹാമാരിക്കെതിരെ കേരളം ജീവൻ പണയം വച്ച് പോരാടുമ്പോൾ സർക്കാർഔ നിർദ്ദേശങ്ങൾ അനുസരിക്കാതെ ചിലർ. മാസ്ക് പോലും വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ചിലർ നിരത്തിലിറങ്ങുന്നത്. മാസ്ക് ധരിക്കാതെ റോഡിലിറങ്ങിയ വെെദികനോട് പൊലീസ് മാസ്ക് ധരിക്കൻ ആവശ്യപ്പെടുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാവുന്നത്. 

മാസ്ക് വയ്ക്കാൻ പൊലീസ് പറയുമ്പോൾ ദെെവ നിയമമേ കൊണ്ടു നടക്കുകയുള്ളൂ എന്നാണ് വെെദികൻ്റെ മറുപടി. മാസ്ക് ധരിക്കില്ല എന്ന് വാ പൊത്തിപ്പിടിച്ചുകൊണ്ട് കടുപ്പിച്ചു പറയുകയും ചെയ്യുന്നു. പ്രാണഭയവും മരണഭയവുമില്ലെന്നും ഞങ്ങളെ വിശ്വാസത്തിൽ മാസ്ക് ധരിക്കാൻ പാടില്ലെന്നും ഇയാൾ ആൾക്കൂട്ടത്തിനു നേരെ കയർത്തുപറയുന്നു.

ഇതിനിടെ ജീവിച്ചിരുന്നാലല്ലേ ദെെവമുള്ളുവെന്നും ആൾക്കൂട്ടം പറയുന്നുണ്ട്. സമുഹമാധ്യമങ്ങളിൽ ഇയാൾക്ക് എതിരെ രൂക്ഷമായ വിമർശനമാണ് ഉയരുനന്ത്. ഇയാൾക്ക് മെൻ്റൽ ആണെന്നും കമൻറുകളുണ്ട്. 

“വിശ്വാസമനുസരിച്ച് മാസ്ക്ക് ധരിക്കില്ല, എന്നാൽ മുഖം പൊത്തി പിടിക്കുന്നുമുണ്ട്, ഇയ്യാളെ വല്ല ഊളൻപാറയിലും കൊണ്ടിടണമെന്നാണ് ചിലർ കമൻ്റിലൂടെ വ്യക്തമാക്കുന്നത്.