സോളാർ കേസും സ്വർണ്ണക്കടത്ത് കേസും വ്യത്യസ്തം: ജോസ് കെ മാണിയുടെ പിന്തുണ മുഖ്യമന്ത്രിക്ക്

single-img
8 July 2020

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ഏത് ഏജന്‍സി വേണമെന്ന് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സോളാറും സ്വര്‍ണ്ണക്കടത്ത് കേസും വ്യത്യസ്തമാണെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം സ്വര്‍ണ്ണക്കടത്തുകേസില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തെ ഞെട്ടിച്ച ഒരു കള്ളക്കടത്താണ് നടന്നത്. ഇതിന്റെ എല്ലാ വിവരങ്ങളും പുറത്തുവരണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയം കൂടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. സ്വപ്‌നയുടെ ഐടി മിഷനിലെ അപ്പോയിന്‍മെന്റിലും ദുരൂഹതയുണ്ട്. ഇതും അന്വേഷിക്കേണ്ടതാണ്. ഇത്രയും വലിയ പോസ്റ്റിലൊക്കെ നിയമിക്കുമ്പോള്‍, െ്രെകംബ്രാഞ്ച് കേസ് അടക്കമുള്ള കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.