ഇന്ത്യയില്‍ ടിക് ടോക്കിന് ബദലായി ‘റീല്‍സു’മായി ഇന്‍സ്റ്റഗ്രാം എത്തുന്നു

single-img
8 July 2020

ടിക്ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പിന്നാലെ ഇന്ത്യയില്‍ പുതിയ ടൂള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ‘റീല്‍സ്’ എന്ന് പേര് നല്‍കിയിട്ടുള്ള ഈ ചെറു വീഡിയോ ടൂള്‍ ഇപ്പോള്‍ ഇപ്പോള്‍ രാജ്യത്ത് ടെസ്റ്റ് മോഡിലാണ് ഉള്ളത്. കൂടുതല്‍ താമസിയാതെ എല്ലാ ഉപയോക്താക്കളിലും എത്തുന്ന ഈ ആപ്പ്ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപുലമായി ടെസ്റ്റിംഗാണ് നടത്തുന്നത്.

എന്നാല്‍ ഏതൊക്കെ ഉപയോക്താക്കള്‍ക്ക് റീല്‍സ് ലഭിക്കുമെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.ആദ്യമായിറീല്‍സ് ആപ്പ് ബ്രസീലിലാണ് കമ്പനി അവതരിപ്പിച്ചത്. ഈ ആപ്പിലൂടെ ഉപയോക്താവിന് ഒരുസമയം 15 സെക്കന്‍റ് വീഡിയോ നിര്‍മ്മിക്കാം.

അതോടൊപ്പം അതിന് ആവശ്യമായ മ്യൂസിക്ക്, ബാക്ഗ്രൌണ്ട് എന്നിവ തിരഞ്ഞെടുക്കാം എന്നുള്ളതാണ് റീല്‍സിന്‍റെ അടിസ്ഥാന ഘടന. ആദ്യ ബ്രസീലിലെ പരീക്ഷണ ശേഷം ജര്‍മ്മനിയിലും ഫ്രാന്‍സിലും ഈ ടൂള്‍ ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുകയുണ്ടായി. നിലവില്‍ ഇന്‍സ്റ്റഗ്രാം ക്യാമറ ഇന്‍റര്‍ഫേസിനൊപ്പം ഓപ്ഷനായാണ് റീല്‍സ് ടൂള്‍ ലഭിക്കുക. ഇതിലൂടെതന്നെ വീഡിയോ എടുത്ത് എഡിറ്റും ചെയ്യാന്‍ പറ്റും.