ശാന്തിഗിരി അദ്ധ്യാത്മിക കേന്ദ്രമാണ്, കുറ്റവാളികൾക്ക് അഭയം കൊടുക്കില്ല: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

single-img
8 July 2020

സ്വപ്‌ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ലെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ഇക്കാര്യം കസ്റ്റംസിനെ ബോദ്ധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. റെയ്‌ഡ് നടന്നുവെന്ന വാർത്തകൾ തെറ്റാണ്. കസ്‌റ്റംസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി. 

ശാന്തിഗിരി ഒരു അദ്ധ്യാത്മിക കേന്ദ്രമാണ്. കുറ്റവാളികൾക്ക് ആശ്രമം അഭയം കൊടുക്കില്ലെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വ്യക്തമാക്കി.ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജ്ഞാനതപസ്വി വ്യക്തമാക്കി. 

പ്രചരിക്കുന്ന വീഡിയോയിലെ പരിപാടിയിൽ യു.എ.ഇ കോൺസുലേറ്റ് ക്ഷണിച്ചത് പ്രകാരമാണ് പോയതെന്നും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി വ്യക്തമാക്കി.