സ്വര്‍ണക്കടത്ത് കേസ്; പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകുമെന്ന് വി മുരളീധരന്‍

single-img
8 July 2020

തിരുവനന്തപുരം വിമാന താവളത്തിലൂടെ യുഎഇ കോണ്‍സുലേറ്റിന്‍റെ പേരില്‍ നടന്ന സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്രല്ല, കേസില്‍ പഴുത് അടച്ചുള്ള അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

ഇപ്പോള്‍ തന്നെ കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഒന്നിലധികം ഏജന്‍സികള്‍ രംഗത്തുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഇടപ്പെല്‍ മൂലമാണ് വിഷയം കൈയോടെ പിടികൂടിയതെന്നും പറഞ്ഞ മുരളീധരന്‍ എല്ലാം കേന്ദ്രത്തിന്റെ ചുമതല എന്ന് പറഞ്ഞുകൊണ്ട് കൈകഴുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ആരോപിച്ചു.

പ്രതികള്‍ എത്ര വലിയ ഉന്നതനാണെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേരളാ മുഖ്യമന്ത്രിയുടെ വകുപ്പിലെ സ്ത്രീക്കാണ് സ്വര്‍ണക്കടത്തില്‍ മുഖ്യ പങ്കുള്ളതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിയമനം നടത്തിയത് അറിയില്ലെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണെന്നും മുരളീധരന്‍ ആരോപിച്ചു.