ഗോവൻ ഗോൾ കീപ്പർ ആൽബിനോ ഗോമസ് കേരളാ ബ്ലാസ്റ്റേഴ്സ് പാളയത്തിൽ

single-img
8 July 2020

പുതിയ സീസണ്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തുടരുകയാണ്. ഇതിന്‍റെ ഭാഗമായി ഗോവയിൽ നിന്നുള്ള യുവ ഗോൾകീപ്പർ ആൽബിനോ ഗോമസിനെ ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് സ്വന്തം പാളയത്തിൽ കൊണ്ടുവന്നു.

26 വയസുള്ള ആൽബിനോ ഒഡീഷ എഫ്‌സിയിൽ നിന്നാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിലെത്തിയത്. അതിന് മുൻപ് സാൽഗോക്കർ താരമായിരുന്നു ആൽബിനോ. 2015 കാലഘട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയിലൂടെയാണ് ആൽബിനോ ഗോമസ് ഐ‌എസ്‌എല്ലിൽ അരങ്ങേറുന്നത്. പിന്നീട് 2016-17 ഐ-ലീഗ് സീസണിൽ വായ്പാ അടിസ്ഥാനത്തിൽ താരം ഐസ്വാൾ എഫ്‌സിയിൽ ചേർന്നു.

ആ സീസണിൽ മാത്രം 8 ക്ലീൻ ഷീറ്റുകളാണ് ആൽബിനോ നേടിയത്. അതെ വര്‍ഷം തന്നെ ഐസ്വാൾ എഫ്‌സി കിരീടം ഉയർത്തിയതിൽ അൽബിനോയുടെ പ്രകടനം ഏറെ നിർണായകമായി മാറിയിരുന്നു. 2016 -ലെ എഎഫ്സി അണ്ടർ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടർ 23 ടീമംഗം കൂടിയാണ് ആൽബിനോ.