സാമ്പത്തിക ‘സുനാമി’; രാജ്യത്തെ വ്യവസായ മേഖല പ്രതിസന്ധി നേരിടുന്നു: രാഹുല്‍ ഗാന്ധി

single-img
8 July 2020

ഇപ്പോള്‍ ഇന്ത്യയില്‍ വ്യവസായ മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ്തന്നെ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും രാഹുല്‍ ഓര്‍മ്മപ്പെടുത്തി. രാജ്യത്തെ വിവിധ വ്യവസായങ്ങള്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാര്‍ത്ത സഹിതമായിരുന്നു രാഹുലിന്റെ സോഷ്യല്‍ മീഡിയയിലെ ട്വീറ്റ്.

‘നമ്മുടെ ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ തകര്‍ച്ചയിലാണ്. രാജ്യത്തെ വന്‍കിട കമ്പനികളും ബാങ്കുകളും അതിസമ്മര്‍ദത്തിലാണ്. സാമ്പത്തിക ‘സുനാമി’ വരുന്നുണ്ടെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആ സമയം ബിജെപിയും മാധ്യമങ്ങളും അത് പരിഹസിച്ച് തള്ളുകയായിരുന്നു.’ – രാഹുല്‍ ട്വീറ്റ് ചെയ്തു.