സന്ദീപ് നായര്‍ ബിജെപി പ്രവർത്തകൻ; പാര്‍ട്ടിയുടെ ബ്രാഞ്ച് അംഗമെന്ന ആരോപണം തള്ളി സിപിഎം

single-img
8 July 2020

തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായര്‍ പാര്‍ട്ടി ബ്രാഞ്ച് അംഗമാണെന്ന ആരോപണം തള്ളി സിപിഎം രംഗത്തെത്തി. തന്റെ മകന്‍ സിപിഎം പ്രവര്‍ത്തകനാണെന്ന സന്ദീപിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ വന്നതിന്റെ പിന്നാലെയാണ് ആ വാദം തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. എന്നാല്‍ സന്ദീപ് നായര്‍ ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനാണെന്നും സിപിഎം ആരോപിച്ചു.

ബിജെപിയുടെ കൗണ്‍സിലര്‍ രമേശിന്റെ സ്റ്റാഫ് അംഗമാണ് സന്ദീപ് എന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ആരോപണം ഉയര്‍ത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് സിപിഎമ്മിന്റെ പ്രവര്‍ത്തകനാണെന്ന പ്രചാരവേല കൊണ്ടുവരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. മാത്രമല്ല, തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ സന്ദീപ് പ്രകടമാക്കിയിരിക്കുന്നത് ബിജെപിയോടുള്ള അദ്ദേഹത്തിന്റെ അനുഭാവം ആണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.