അതിര്‍ത്തിയില്‍ ചൈനയുടെ പിന്മാറ്റത്തിന് പിന്നാലെ ബഫർസോൺ നിർണയിക്കുന്നു

single-img
8 July 2020

സംഘര്‍ഷമുണ്ടായ ഇന്ത്യ-ചൈന അതിർത്തി പ്രദേശത്ത് ചൈനീസ് സേനയുടെ പിന്മാറ്റത്തെ തുടര്‍ന്ന് ബഫർ സോൺ ഒരുക്കുന്നു. നിലവില്‍ സംഘര്‍ഷം നടന്ന മൂന്ന് മേഖലകളിൽ നിന്ന് ചൈന പിൻ മാറിയ സാഹചര്യത്തിലാണ് ഈ നടപടി. ചര്‍ച്ചകളിലൂടെ സമാധാന നടപടികളുടെ ആദ്യഘട്ടമെന്ന നിലയിലാണ് അതിര്‍ത്തി മേഖലകളായ ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ്, പങ്കോങ് ഫിൻഗേഴ്സ് എന്നിവിടങ്ങളില്‍ നിന്നും ചൈന പിന്മാറിയത്.

അതേസമയം പെട്രോളിങ് പോയിന്റ് 15 ൽ ഇന്ന് ചൈനീസ് സേന 2 കിലോമീറ്റർ പിൻമാറിയതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്നാണ്‌ ബഫർസോൺ നിർണയിക്കുന്നത്.ഇതിന് ശേഷം ശാശ്വത പരിഹാരത്തിനായുള്ള ചർച്ചകൾ വീണ്ടും തുടരും.

എന്നാല്‍, രാജ്യത്തിന്റെ സുരക്ഷ എന്നത് പവിത്രവും പ്രദേശങ്ങളുടെ സമഗ്രത വിലപേശാനാകാത്തതുമാണെന്നും അവ കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്തമാണെന്നും കോൺഗ്രസ് വിഷയത്തില്‍ പ്രതികരിച്ചു. ഇപ്പോള്‍ അതിര്‍ത്തിയില്‍ ബഫർസോൺ നിർണയിക്കുന്നതിലെ നിലപാട്, സംഘർഷ മേഖലയിൽ ഇന്ത്യൻ സേനക്ക് പെട്രോളിങ്ങിന് കഴിയില്ലെന്ന് പുതിയ പ്രോട്ടോകോളിൽ ഉണ്ടോ, അതിര്‍ത്തിയിലെ സൈനിക വിന്യാസം സംബണ്ഡിച്ച് ചൈനയുമായി തർക്കം ഉണ്ടായിട്ടുണ്ടോ എന്നിങ്ങിനെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രി രാജ്യത്തിനോട് വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു.