സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല: വെളിപ്പെടുത്തലുമായി സഹാേദരൻ

single-img
8 July 2020

സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ വെളിപ്പെടുത്തലുമായി സഹോദരൻ രംഗത്ത്. തൻ്റെ അറിവിൽ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് വ്യക്തമാക്കി. കള്ളക്കേസിൽ കുടുക്കുമെന്ന് യുവതി സ്വപ്നയെ  ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഉന്നത സ്വാധ്വീനം കൊണ്ടാകാം സ്വപ്നയ്ക്ക് കോൺസുലേറ്റിൽ ജോലി കിട്ടിയത്. ഇന്ത്യയിലേക്ക് വരാത്തത് അവൾ ഉപദ്രവിക്കുമെന്ന ഭയത്തിലാണെന്നും’ ബ്രൈറ്റ് സുരേഷ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.ഒളിവിൽ പോയ സ്വപ്നയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം ഇപ്പോൾ.

അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ വർക്ക്‌ഷോപ്പ് ഉടമ സന്ദീപ് നായരുടെ ഭാര്യയാണ് കസ്റ്റഡിയിലായത്.വർക്ക് ഷോപ്പിൽ സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.