`മുഖ്യമന്ത്രിക്കൊപ്പം ഞാനും ചിത്രങ്ങളെടുത്തിട്ടുണ്ട്, നാളെ ഞാൻ വല്ല കേസിലും പെട്ടാൽ ഉത്തരവാദി മുഖ്യമന്ത്രിയാകുമോ?´

single-img
8 July 2020

മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണമുയർന്നുകൊണ്ടിരിക്കുകയാണ്. പ്രധാന പ്രതിയെന്നു സംശയിക്കുനന് സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് എതിരാളികൾ കൂടുതൽ ഉപയോഗിക്കുന്നത്. ഈ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.’ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്..ഇനി നാളെ ഞാൻ വല്ല കേസിലും പെട്ടുപോയാൽ (പെടുത്താതിരുന്നാൽ മതി) അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?അദ്ദേഹം എന്നോട് ചിരിക്കുന്നുമുണ്ട്’ -എന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചിരിക്കുന്നത്.

ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്..ഇനി നാളെ ഞാൻ വല്ല കേസിലും പെട്ടുപോയാൽ (പെടുത്താതിരുന്നാൽ മതി🙏) അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?😏😏😏😏😏അദ്ദേഹം എന്നോട് ചിരിക്കുന്നുമുണ്ട്.🤭🤭🤭🤭

Posted by Bhagyalakshmi Kumaran on Tuesday, July 7, 2020