സ്വര്‍ണ്ണ കടത്ത് വിവാദമുണ്ടായപ്പോള്‍ സോളാര്‍ വിവാദം ഓര്‍ത്തു പോയി: ഉമ്മന്‍ ചാണ്ടി

single-img
7 July 2020

തിരുവനന്തപുരം വിമാന താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ സോളാര്‍ കേസ് പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ പുതിയ വിവാദമുണ്ടായപ്പോള്‍ താന്‍ സോളാര്‍ വിവാദം ഓര്‍ത്തു പോയെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ സത്യം പുറത്തുവരണമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

സ്വര്‍ണ കടത്ത് വിവാദമുണ്ടായപ്പോള്‍ സോളാര്‍ വിവാദം ഓര്‍ത്തു പോയി. അന്ന് സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടമുണ്ടായിട്ടില്ല. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് വന്ന ആരോപണങ്ങളില്‍ താന്‍ സന്തോഷിക്കുന്നില്ല എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്‍പ് സോളാര്‍ ആരോപണം ഉണ്ടായപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സമീപനവും ഇപ്പോള്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയും. ഇപ്പോള്‍ നടന്ന സ്വര്‍ണ്ണക്കടത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.