സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ സിബിഐ അന്വേഷണം വേണം: ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു

single-img
7 July 2020

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ബ​ലി​യാ​ടു​ക​ളെ അ​ന്വേ​ഷി​ച്ച് ന​ട​ക്കു​ക​യാ​ണെന്നും ശി​വ​ശ​ങ്ക​റി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​തെന്നും ചെന്നിത്തല ആരോപിച്ചു. 

തൊ​ലി​പ്പു​റ​ത്തെ ചി​കി​ത്സ​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു. തെളിവുകൾ ഒന്നൊന്നായി പുറത്തു വരികയാണ്. ഇ​തോ​ടെ സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​ഞ്ഞെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം കേ​ര​ളാ പോ​ലീ​സ് അന്വേഷിച്ചിട്ട് കാ​ര്യ​മി​ല്ല. കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ സി​ബി​ഐ ത​ന്നെ ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്ത് അ​യ​ക്കു​ക​യും ചെ​യ്തു. വി​ദേ​ശ രാ​​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ പോ​ലും ചോ​ദ്യം ചെ​യ്യു​ന്ന കേ​സാ​ണി​ത്. മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.