സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല: കസ്റ്റംസ്

single-img
7 July 2020

സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമാകുകയാണ് സ്വര്‍ണ്ണക്കടത്ത് കേസ് ഇപ്പോള്‍. എന്നാല്‍ ഈ കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും ഫോണില്‍ വിളിച്ചില്ലെന്ന് കസ്റ്റംസ് പ്രതികരിച്ചു. കസ്റ്റംസിന്റെ ജോയിന്റ് കമ്മീഷണര്‍ അനീഷ് ബി രാജനാണ് അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പ്രതികള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും ഫോണില്‍ വിളിച്ചില്ലെന്നും അറിയിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കായി ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണമാണ് ഇപ്പോള്‍ തകരുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്നായിരുന്നു സി.പി.ഐ.എംസിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. ആര് തെറ്റ് ചെയ്താലും അവര്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും അതിനനുസൃതമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.