മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ മാറ്റി

single-img
7 July 2020

സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന എം ശിവശങ്കറിനെതിരെ നടപടി. മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ നിന്നാണ് ശിവശങ്കറിനെ മാറ്റിയത്. 

മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാവണം ആക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

പകരം മീര്‍ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല നല്‍കി. അതേസമയം ഐ ടി സെക്രട്ടറി പദവിയില്‍ നിന്നും ശിവശങ്കറിനെ മാറ്റിയിട്ടില്ല. ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. ഇതോടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിലെ സെക്രട്ടറിയുടെ ചുമതലയില്‍ ശിവശങ്കര്‍ തുടരുകയും ചെയ്യും.