സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 272 പേർക്ക്; സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 68 പേർക്ക്

single-img
7 July 2020

ഇന്ന് കേരളത്തിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത് 272 പേർക്ക്, അതേസമയം സമ്പർക്കത്തിലൂടെ 68 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറത്ത് 63 പേര്‍ക്കും തിരുവനന്തപുരത്ത് 54 പേര്‍ക്കും പാലക്കാട് 29 പേര്‍ക്കും എറണാകുളത്ത് 21 പേര്‍ക്കും കണ്ണൂര്‍ 19 പേര്‍ക്കും ആലപ്പുഴയില്‍ 18 പേര്‍ക്കും കാസര്‍ഗോഡ് 13 പേര്‍ക്കും പത്തനംതിട്ട 12 പേര്‍ക്കും കൊല്ലത്ത് 11 പേര്‍ക്കും തൃശ്ശൂര്‍ 10 പേര്‍ക്കും കോട്ടയം , വയനാട് ജില്ലയില്‍ 3 പേര്‍ക്ക് വീതവും ഇടുക്കിയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

111 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. 157 പേരാണ് വിദേശത്തുനിന്നും എത്തിയത്.  38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഇ ന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 1 സിഐഎസ്എഫ് ജവാന്‍ 1 ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

സംസ്ഥാനത്താകെ 169 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്താകെ ഉള്ളത്. ഇന്ന് പുതിയതായി 18 ഹോട്ട് സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 7516 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് മാത്രം 378 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. നിലവില്‍ 3034 പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. 5454 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.