നൽകിയത് നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് നൽകുന്ന ബഹുമാനം; സ്വപ്നയുമായി ഉള്ളത് പരിചയമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

single-img
7 July 2020

സ്വര്‍ണ കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്വപ്ന ഉള്ള ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തു സ്വപ്നയുമായി സൌഹൃദം പങ്കിടുന്ന സ്പീക്കറുടെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഒരു നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് നൽകുന്ന ബഹുമാനമാണ് സ്വപ്നയ്ക്ക് നൽകിയത്.

സംസ്ഥാനത്തെ പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം തേടാൻ സ്വപ്നയുടെ സഹായം തേടിയിരുന്നു. അവരുമായി തനിക്ക് ഒരു അപരിചിതത്വവും ഇല്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേപോലെ തന്നെ ലോക കേരള സഭയുമായി സ്വപ്നയ്ക്ക് യാതൊരു ബന്ധവുമില്ല.

അത്തരത്തിലുള്ള ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും സ്പീക്കര്‍പറഞ്ഞു. മാത്രമല്ല, ഇതില്‍ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്വപ്ന പങ്കെടുത്ത ചടങ്ങ് നടന്നത് മാസങ്ങൾക്കുമുൻപാണ്. ഒരു പരിസ്ഥിതി സൌഹൃദപരമായ സ്റ്റാർട്ട് ആപ്പ് സംരഭത്തിൻ്റെ ഉദ്ഘാടനത്തിനായാണ് പോയത്. ഇത്തരത്തിലുള്ള നിരവധി പരിപാടികളിൽ പങ്കെടുക്കുന്ന ആളാണ് താൻഎന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.