കുറച്ചുകൂടി നരച്ചു എങ്കിലും മിടുക്കനാണ്’; ധോണിക്ക് പിറന്നാള്‍ ആശംസയുമായി സാക്ഷി

single-img
7 July 2020

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകനായ ധോണിയുടെ 39ാം ജന്മദിനം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് ആരാധകര്‍. ലോകം കോവിഡ് വൈറസ് ഭീതിയില്‍ കഴിയുന്ന ഈ സാഹചര്യത്തില്‍ ധോണി തന്റെ കുടുംബത്തോടൊപ്പം ലളിതമായാണ് ജന്മദിനം ആഘോഷിക്കുന്നത്.

ക്രിക്കറ്റ് ലോകത്തില്‍ നിന്നും പുറത്തുമുള്ള നിരവധി പേര്‍ ഇതിനോടകം ധോണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. 39 വയസിലും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ധോണിക്ക് ഭാര്യ സാക്ഷി നല്‍കിയ ജന്മദിനാശംസ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

” നിങ്ങള്‍ ജനിച്ച ഈ ദിവസം അടയാളപ്പെടുത്തുന്നു,ഇന്ന് ഒരു വയസുകൂടി കൂടിയിരിക്കുന്നു. ഇപ്പോള്‍ അല്‍പ്പംകൂടി നരച്ചെങ്കിലും മിടുക്കനും മധുരമുള്ളവനുമാണ് എല്ലാ മധുരപലഹാരങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്ത ഒരു മനുഷ്യനാണ് നിങ്ങള്‍. ഒരു കേക്ക് മുറിച്ചുകൊണ്ട് മെഴുകുതിരി ഊതി മറ്റൊരു വര്‍ഷംകൂടി ആഘോഷിക്കാം, ജന്മദിനാശംസകള്‍ ഭര്‍ത്താവ്” എന്നായിരുന്നു സാക്ഷി ഇന്‍സ്റ്റയില്‍ എഴുതിയത്. സാക്ഷിയുടെ ഈ പോസ്റ്റിന് താഴെ നിരവധിയാളുകള്‍ ധോണിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്.