ചൂടന്‍ ലുക്കില്‍ നടി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ കമന്റുമായി ആര്യയും ആന്‍ അഗസ്റ്റിനും

single-img
7 July 2020

സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളുടെ പേരില്‍ മലയാ സിനിമയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്ന നടിമാരില്‍ ഒരാളാണ് യുവ നടിയായ മീര നന്ദന്‍. നിലവില്‍ മീര ഇപ്പോള്‍ വിദേശത്താണ്. വിദേശത്ത് നിന്നുള്ള രസകരമായ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മീര ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇവയ്ക്കാവട്ടെ പലപ്പോഴും വളരെ മോശം കമന്റുകളാണ് ലഭിക്കാറുള്ളത്.

ഇപ്പോള്‍ ഇതാ പുതിയ ലുക്കിലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്ന ചിത്രത്തിന് താഴെ നടിമാര്‍ ഉള്‍പ്പെടെ കമന്റുകളുമായി എത്തിയിരിക്കുകയാണ്. മുട്ടിന് മുകളിലായി ഇറക്കമുള്ള നീല നിറമുള്ള വസ്ത്രം ധരിച്ച് ഒരു പടിക്കെട്ടിന് മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ഒരാഴ്ച മുന്‍പ് മീര നന്ദന്‍ പോസ്റ്റ് ചെയ്തത്.

അതിന് പിന്നാലെ മരുഭൂമിയില്‍ നിന്നുള്ള ചില ഫോട്ടോകളും വന്നു. മെറൂണില്‍ ചുവന്ന കളര്‍ കൂടി കലര്‍ത്തിയൊരു വേഷമായിരുന്നു ഇതില്‍ നടി ധരിച്ചത്. അതിന് പിന്നാലെ ഹോട്ട് ലുക്കിലുള്ള ചില ചിത്രങ്ങളുമെത്തി. “ഹോട്ട്‌നെസ് അലര്‍ട്ട്, നിന്നെ കാണാന്‍ വളരെയധികം മനോഹരമായി”ട്ടുണ്ടെന്നായിരുന്നു ബിഗ് ബോസ് താരം ആര്യ കമന്റിലൂടെ പറഞ്ഞത്.

അതിന് പുറമേ നടിമാരായ ആന്‍ ആഗസ്റ്റിനും മന്യയുമെല്ലാം മീരയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു. ഇവര്‍ക്ക് എല്ലാവര്‍ക്കും മീര മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്.