പ്രവാസികളുടെ എണ്ണത്തിന് ക്വാട്ട നിശ്ചയിച്ചു കുവെെത്ത്: എട്ടുലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടും

single-img
6 July 2020

കഴിഞ്ഞ വർഷം അവസാനം ചെെനയിലെ വുഹാനിൽ പിറവിയെടുത്ത മഹാമാരി ലോകത്താകമാനം വ്യാപിച്ചു കഴിഞ്ഞു. ജനങ്ങളുടെ ജീവിതഗതിതന്നെ മാറ്റിമറിച്ച ഒന്നായിരുന്നു കോവിഡിൻ്റെ വ്യാപനം. കോവിഡിനു മുമ്പും കോവിഡിനു പിമ്പും എന്ന രീതിയിൽ ലോകം വിഭജിക്കപ്പെട്ടു. സമൂഹത്തിൻ്റെ ഉന്നതിയിലുള്ളവരൊക്കെ ആ ഉയർച്ചയിൽ നിന്നും വീഴുന്ന കാഴ്ചകൾക്കും ലോകം സാക്ഷിയായി. മഹാമാരിയുടെ കെടുതി ഇനിയും വർഷങ്ങളോളം ലോകത്തെ വിട്ടൊഴിയില്ല എന്നുള്ളതും വ്യക്തമായിക്കഴിഞ്ഞു. 

കേരളത്തിലും കോവിഡ് വലിയ മാറ്റങ്ങൾ വരുത്തി. സംസ്ഥാനത്തിൻ്റെ പ്രധാന വരുമാനങ്ങളിലൊന്നായ ഗൾഫ് മേഖല സ്തംഭിച്ച അവസ്ഥയിലാണ്. അതേസമയം പല ഗൾഫ് രാജ്യങ്ങളും കോവിഡിൻ്റെ പശ്ചാത്തലത്തിൽ പല മാറ്റങ്ങൾക്കും തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുവെശത്തിൽ നിന്നും ഇന്ത്യക്കാർക്ക് കേൾക്കാൻ സുഖകരമല്ലാത്ത ഒരു വാർത്ത പുറത്തു വരുന്നത്. 

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ കുവൈത്ത് നടപ്പാക്കാന്‍ പോകുന്ന പ്രവാസി നിയമം ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകൾ.  രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യയ്ക്ക് ക്വാട്ട നിശ്ചയിക്കുന്ന പുതിയ കരട് ബില്ല് യാഥാര്‍ത്ഥ്യമായാല്‍ എട്ടുലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇടയാകുമെന്നും വാർത്തകൾ പുറത്തു വരുന്നു. കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നല്ലൊരു ഭാഗം കേരളത്തില്‍ നിന്നുളളവരായതിനാൽ ഇത് കേരള സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 

രാജ്യത്തിൻ്റെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിന് താഴെയായിരിക്കണം ഇന്ത്യക്കാരായ പ്രവാസികള്‍ എന്നാണ് പുതിയ കരട് ബില്ലില്‍ പറയുന്നത്.  ഈ ബില്ല് നിയമമായാല്‍ എട്ടു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കുവൈത്ത് നാഷണല്‍ അസംബ്ലിയിലെ നിയമനിര്‍മ്മാണ സമിതി കരട് ബില്ലിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. 

പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിച്ച നടപടി ഭരണഘടനാപരമാണെന്നാണ് നിയമനിര്‍മ്മാണ സമിതിയുടെ വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. 43 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയില്‍ 30 ലക്ഷവും പ്രവാസികളാണെന്നുള്ളതാണ് വസ്തുത. 

എന്നാൽ ഈ ബില്ല് ഇന്ത്യക്കാരെ ഉദ്ദേശിച്ചല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഈജിപ്തില്‍ നിന്നുളള പ്രവാസികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബില്‍ എന്നാണ് അവർ നൽകുന്ന വിശദീകരണം. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രവാസികളുള്ളത്  ഈജിപ്തില്‍ നിന്നുമാണ്. 

ഇന്ത്യയിലേക്കുളള പണമൊഴുക്കിൻ്റെ നല്ലൊരു ശതമാനം കുവൈത്തില്‍ നിന്നാണ്. 2018ല്‍ ഇന്ത്യ കുവൈത്തില്‍ നിന്ന് സ്വീകരിച്ചത് 480 കോടി ഡോളറായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ പ്രവാസി വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമാണെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പ്രവാസി വിരുദ്ധ പ്രക്ഷോഭങ്ങൾക്കു പുറമേ അസംസ്‌കൃത എണ്ണ വിലയില്‍ ഉണ്ടായ ഇടിവ് രാജ്യത്ത് വലിയ സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങളാണ് രാജ്യത്തെ പുതിയ നിയമങ്ങൾക്കു കാരണമായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും. 

കുവെെത്തിൻ്റെ ചുവുടുപിടിച്ച് മറ്റു ഗൾഫ് രാജ്യങ്ങളും ഈ. പാത പിന്തുടരുമെന്നുള്ള സൂചനകളും ഗൾഫ് മേഖലയിൽ നിന്നും ഉയരന്നുണ്ട്.

തോൽക്കാത്ത മനസ്സുമായി മംഗൾയാൻ…

തോൽക്കാത്ത മനസ്സുമായി മംഗൾയാൻ…ആദ്യം ആറുമാസത്തെ പര്യവേക്ഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാനിൽ ഇന്ധനം ശേഷിച്ചതിനാൽ, മാർച്ച് 24ന് ആറു മാസത്തേക്കുകൂടി ദൗത്യം നീട്ടുകയായിരുന്നു.

Posted by Evartha TV on Monday, July 6, 2020