അസാധാരണമായ ചുഴലിക്കാറ്റ്: കൊരട്ടിയിൽ ലോറി മറിഞ്ഞു

single-img
6 July 2020

തൃശൂർ കൊരട്ടിയിൽ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടം. അസാധാരണമായ ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 

ചുഴലിക്കാറ്റിൽ മരം കടപുഴകി വീണ് റോഡ് ​ഗതാ​ഗതം തടസപ്പെട്ടു.  വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം, തിരുമുടി ക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്. 20 വൈദ്യുതി പോസ്റ്റുകൾ തകരുകയും മരം കടപുഴകുകയും ചെയ്തു. 

വീടുകൾക്ക് മുകളിലെ ഷീറ്റുകൾ പറന്നു പോവുകയും പാർക് ചെയ്തിരുന്ന ലോറിയെ വരെ ചുഴലിക്കാറ്റ് മറിച്ചിട്ടു. ഇന്നലെ രാത്രി 11.30 മുതൽ ഇന്ന് പുലർച്ചെ വരെയായിരുന്നു ചുഴലിക്കാറ്റ്