സംഗീതജ്ഞൻ്റെ കൊലപാതകം: എത്യോപ്യയിൽ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ 166 പേ​ർ കൊ​ല്ല​പ്പെ​ട്ടു

single-img
6 July 2020

എ​ത്യോ​പ്യ​യിലെ ജ​ന​പ്രി​യ സം​ഗീ​ത​ജ്ഞ​ൻ ഹാ​കാ​ലു ഹു​ൻ​ഡീ​സ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ രാജ്യം മുൾമുനയിൽ. എ​ത്യോ​പ്യ​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ 166 പേ​ർ കൊ​ല്ല​പ്പെ​ട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. 

സ​ർ​ക്കാ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ത്തു​ന്ന അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കെ​തി​രെ​യാ​ണ് പ്ര​ക്ഷോ​ഭ​മെ​ന്ന് എ​ത്യോ​പ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വം​ശീ​യ വി​ഭാ​ഗ​മാ​യ ഒ​റോ​മോ പ​റ​യു​ന്നു. ഒ​റോ​മോ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന യു​വാ​ക്ക​ളെ വ്യാ​പ​ക​മാ​യി അ​റ​സ്റ്റു ചെ​യ്യു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഹാ​കാ​ലു ഹു​ൻ​ഡീ​സ​യെ അ​ജ്ഞാ​ത​ൻ വെ​ടി​വ​ച്ചു​കൊ​ന്ന​ത്. ഹാ​കാ​ലു​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് 145 സി​വി​ലി​യ·​രും 11 സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും കൊ​ല്ല​പ്പെ​ട്ടെ​ന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.