പ്രിയങ്കാ ഗാന്ധി ഒഴിയുന്ന വസതി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് ബിജെപി എംപിയ്ക്ക്

single-img
5 July 2020

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് കേന്ദ്ര സർക്കാർ ഒഴിയാന്‍ ആവശ്യപ്പെട്ട ന്യൂ ഡൽഹിയിലെ ഔദ്യോഗിക വസതിയായ 35 ലോധി എസ്‌റ്റേറ്റില്‍ ഇനി താമസിക്കുക ബിജെപി എംപിയായ അനില്‍ ബലുനി. കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം രണ്ട് മാസത്തിനുള്ളില്‍ എംപി ഇവിടെ താമസം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രിയങ്കയ്ക്ക് നൽകിയിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ പിന്‍വലിച്ചതിനാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്നായിരുന്നു വസതി ഒഴിയാനുള്ള കാരണമായി കേന്ദ്രം പറഞ്ഞിരുന്നത്. അടുത്തമാസം ഒന്നിന് പ്രിയങ്ക ബംഗ്ലാവൊഴിയണമെന്നാണ് ഹൗസിംഗ് ആന്റ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.